തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ വിഷയത്തിൽ വൈകാതെ ഒരു തീരുമാനം ഉണ്ടാകും. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോട് കൂടി തീരുമാനം നടപ്പാക്കുമെന്നും വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read also: രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു