തൃശൂർ: സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. ‘ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ നിലപാട്. മാത്യു കുഴൽനാടൻ, ടിജെ സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. എന്നാൽ ഇവർക്ക് പകരം ഷോൺ പല്ലിശേരിയെയോ ഷിബു വാലപ്പനെയോ സ്‌ഥാനാർഥിയാക്കണം എന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പ്രതിഷേധം.
Also Read: കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും


































