ഇറക്കുമതി സ്‌ഥാനാർഥി വേണ്ട; പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

By News Desk, Malabar News

തൃശൂർ: സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. ‘ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ നിലപാട്. മാത്യു കുഴൽനാടൻ, ടിജെ സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. എന്നാൽ ഇവർക്ക് പകരം ഷോൺ പല്ലിശേരിയെയോ ഷിബു വാലപ്പനെയോ സ്‌ഥാനാർഥിയാക്കണം എന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പ്രതിഷേധം.

Also Read: കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE