കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിനെപ്പറ്റി അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.
വീട്ടില്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് പതിച്ചതുകൊണ്ടു മാത്രം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഇരുവര്‍ക്കും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പോലീസ് ക്ളബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് പതിപ്പിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. നേരത്തെ അന്വേഷണ സംഘം വിഷയത്തിൽ നിയമോപദേശം തേടിയിരുന്നു.
സാക്ഷിയായതും സ്‌ത്രീയെന്ന പരിഗണനയും കാവ്യയ്‌ക്ക് ലഭിക്കുമെന്ന് നിയമോപദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ദിലീപിന്റെ ആലുവയിലെ വീടായ പത്‌മസരോവരത്തില്‍ വച്ചാണ് കാവ്യയുടെ മൊഴി രേഖപ്പെടുത്തുക.
Read Also: ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ