തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയിന്മെന്റ് സോണ്‍ നിര്‍ണയം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കടകളടച്ച് ധര്‍ണ നടത്തി. 1251 കേന്ദ്രങ്ങളിലാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുള്‍ ഹമീദ് ധര്‍ണ ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ജില്ലയിലെ 200 യൂണിറ്റുകളിലെ 6000 വ്യാപാരികള്‍ വിവിധയിടങ്ങളിലായി ധര്‍ണയില്‍ പങ്കെടുത്തു.
Malabar News: 29 സ്കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എന്‍ ആര് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ജോര്‍ജ് കുറ്റിച്ചാക്കു, സെക്രട്ടറി വിടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.









































