തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കും. എന്‍ഐഎ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് എന്‍ഫോഴ്സമെന്റ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കഴിഞ്ഞ 11 തവണയായി 100 മണിക്കൂറില്‍ ഏറെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും അന്വേഷത്തില്‍ പൂര്‍ണമായും താന്‍ സഹകരിച്ചിട്ടുണ്ടെന്നും ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. പക്ഷേ കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ തക്കവണ്ണം തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. വേണ്ടിവന്നാല്‍ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നും ഇദ്ദേഹം ഹരജിയില്‍ പറയുന്നു. ഇവയെല്ലാം പരിഗണിച്ചു മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഇദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also : ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്







































