കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
നിയമവിരുദ്ധമായാണ് കമ്പനി പൊതു ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. പണം നിക്ഷേപിച്ചവർക്ക് ഓഹരിപത്രം നിൽകിയില്ല. സ്ഥാപനത്തിലുണ്ടായിരുന്ന സ്വർണവും ആഭരണങ്ങളും അപ്രത്യക്ഷമായതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്റ്റിലായത്. നിലവിൽ 128ഓളം കേസുകളാണ് എംസി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Malabar News: നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി






































