നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകളിലേക്ക് പുതിയ കറന്‍സികളെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാല്‍കൃത ബാങ്കുകളിലേക്കും ഉള്ളതാണ്.

തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നാണ് ബുധനാഴ്‌ച കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കറന്‍സിയുമായി നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ വണ്ടികളെത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളില്‍ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണില്‍ രാത്രി ആര്‍ബിഐയിലേക്ക് കൊണ്ടുപോയി.

Malabar News: തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് കളക്റ്ററേറ്റില്‍ പരാതിപരിഹാര സെല്‍ തുറക്കും

സായുധരായ 300 സുരക്ഷാ ഉദ്യോഗസ്‌ഥരെ ഒരുക്കി കനത്ത സുരക്ഷയിലാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെ മുതല്‍ റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും എആര്‍ ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE