ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്‌പിറ്റാലിറ്റി എന്നീ മേഖലകൾക്കും ചെറുകിട- ഇടത്തരം കമ്പനികൾക്കുമാകും മുൻഗണന. ഇത് സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി നേരിട്ട സെക്‌ടറുകൾക്ക് വായ്‌പ തിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശിക തലത്തിൽ പലയിടങ്ങളിലും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തൊഴിലില്ലായ്‌മ നിരക്കിലും വർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ അനുമാനം താഴ്‌ത്തുകയും ചെയ്‌തു.
2022 സാമ്പത്തിക വർഷത്തെ ഇന്ത്യയിലെ വളർച്ച 13.5 ശതമാനത്തിൽ നിന്ന് 12.6 ശതമാനമായി ‘നോമുറ’ ഏജൻസി കുറച്ചിരുന്നു. ‘ജെപി മോർഗൻ’ 13 ശതമാനത്തിൽ നിന്ന് 11 ശതമാനമായാണ് അനുമാനം താഴ്‌ത്തിയത്.
Also Read: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ







































