സാമ്പത്തികമാന്ദ്യം; പുതിയ പാക്കേജുമായി കേന്ദ്രം

By News Desk, Malabar News
Stimulus package of central government
Representational Image
Ajwa Travels

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. മാസ ശമ്പളക്കാരല്ലാത്ത മധ്യവര്‍ഗ്ഗത്തെയും ചെറുകിട, ഇടത്തരം ബിസിനസുകാരെയുമാണ് ഈ പാക്കേജ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്.

മേയില്‍ പ്രഖ്യാപിച്ച 20 കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജ് പ്രധാനമായും വളരെ പാവപ്പെട്ടവരെയും സംഘടിത മേഖലയിലുള്ളവരെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാല്‍, ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ശമ്പളക്കാരും മധ്യവര്‍ഗ്ഗക്കാരും ഇടത്തരം കച്ചവടക്കാരും കോവിഡ് മൂലം പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി മറികടക്കാനും ഇത്തരം വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനുമാണ് പുതിയ പാക്കേജിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യയുടെ ജിഡിപി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 23.9 ശതമാനമായി കുറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാരണം സമ്പദ്‌ വ്യവസ്ഥ പിന്നോക്കം പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജിഡിപി യില്‍ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള ആഘാതമാണ് ഉണ്ടായത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലും ഇത് തുടരാന്‍ സാധ്യതയുണ്ട്.

സാമ്പത്തികരംഗം വീണ്ടും താഴേക്ക് പോകാതിരിക്കാന്‍ ഏതാനും മേഖലകള്‍ക്ക് സഹായം അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. സാമ്പത്തികകാര്യ സമിതി അംഗങ്ങളും, നീതി ആയോഗ് പ്രതിനിധികളും, ധന-വാണിജ്യ മന്ത്രാലയത്തിലെ ഉന്നതരും യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകേണ്ടത് അനിവാര്യമായതിനാലാണ് പല തവണയായി അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കിയത്. ഇതിനെ തുടര്‍ന്ന് ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വ്യത്യാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE