ആവശ്യമെങ്കില്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാര്‍; നിര്‍മല സീതാരാമന്‍

By News Desk, Malabar News
Malabar News_Nirmala-Sitharaman
Nirmala Seetharaman
Ajwa Travels

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും സാമ്പത്തിക രംഗത്ത് വഴിത്തിരിവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡും ലോക്ക്ഡൗണും രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. കോവിഡിന് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ജിഡിപി 23.9 ശതമാനം ആണ് ഇടിഞ്ഞത്.

ആവശ്യമെങ്കില്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാറാണെന്ന്  ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി. എന്താണ് ചെയ്യാന്‍ സാധിക്കുക എന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളേയും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കുക ആണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

വാര്‍ഷിക ജിഡിപി സംബന്ധിച്ച് വിലയിരുത്തലുകള്‍ നടക്കുന്നുവെങ്കിലും കൃത്യമായ ഒരു നമ്പര്‍ പറയാനാവില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ആദ്യപാദത്തില്‍ ലോക്ക്ഡൗണ്‍ ജിഡിപിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആദ്യ പാദത്തിന് ശേഷം അണ്‍ലോക്ക് ഘട്ടത്തില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. ജൂലൈയോടെ ചില വ്യവസായ മേഖലകളില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ കോവിഡിന് മുന്‍പുളള തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് ചില വ്യവസായങ്ങള്‍ നല്‍കുന്ന വിവരമെന്നും ധനമന്ത്രി പറഞ്ഞു.

Kerala News:  കോവിഡ് ചികിത്സ; ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ ഡിസ്ചാര്‍ജ്

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 50 ശതമാനം എങ്കിലും തിരിച്ച് പിടിക്കാനായാല്‍ കാര്യങ്ങള്‍ ആദ്യപാദത്തിലേത് പോലെ മോശമാകില്ല. നിരവധി രംഗങ്ങളില്‍ ഉണര്‍വ് പ്രകടമാണ്. ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ അവര്‍ ജോലി ചെയ്‌തിരുന്ന ഇടങ്ങളിലേക്ക് മടങ്ങിപ്പോയിത്തുടങ്ങി. കമ്പനികള്‍ അവരെ തിരിച്ച് എത്തിക്കുകയാണ്. തൊഴില്‍ തിരിച്ച് വരികയാണ് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ പദ്ധതിയും ലോക്കല്‍ ഫോര്‍വോക്കല്‍ ക്യാംപെയ്നും സാമ്പത്തിക വളര്‍ച്ചയേയും തൊഴിലിനേയും ഉത്തേജിപ്പിക്കാനുളള മികച്ച മാര്‍ഗങ്ങളാണെന്ന് ധനമന്ത്രി വിലയിരുത്തി. ഇതിന്റെ ഫലം ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെങ്കിലും ഉത്പാദനത്തിലും നിക്ഷേപത്തിലുമുളള മുന്‍ഗണന അടക്കമുളളവയില്‍ പെട്ടെന്ന് തന്നെ മാറ്റം പ്രകടമാകുമെന്നും ധനമന്ത്രി പറഞ്ഞു. നവംബറിനും മാര്‍ച്ചിനും ഇടയിലായി നിരവധി വിദേശ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതിനായുളള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Also Read: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE