ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തു. ഇത് ഇന്നലെ റിപ്പോർട് ചെയ്ത 28,204 രോഗികളെക്കാൾ 36 ശതമാനത്തോളം കൂടുതലാണ്. ഇന്നലെ മാത്രം 497 മരണങ്ങളും ഉണ്ടായിട്ടുണ്ട്, ഇതോടെ ആകെ മരണസംഖ്യ 4,29,179 ആയി ഉയർന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനമാണ്. കഴിഞ്ഞ 16 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 3,863,53 ആണ്. രോഗ മുക്തി നിരക്ക് ഉയർന്നത് ആശ്വാസകരമാണ്.
ഇന്നലെ മാത്രം രാജ്യത്ത് 40,013 പേർക്കാണ് രോഗ മുക്തി ഉണ്ടായത്. ഇതുവരെ ആകെ രോഗബാധയേറ്റ ആളുകളിൽ 97.45 ശതമാനം പേരും രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
Read Also: ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ







































