ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായവരുടെ എണ്ണം 37,875 ആണ്. ആകെ കേസുകളിൽ 25,000ത്തിലധികം അണുബാധകൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇരുപത് ശതമാനത്തിലും അധികം വർധനവാണ് രേഖപ്പെടുത്തിയത്. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും വർധനയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ബുള്ളറ്റിൻ പറയുന്നു. ഇന്നലെ മാത്രം കോവിഡ് ബാധ മൂലം 369 പേരാണ് മരണപ്പെട്ടത്.
രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. നിലവിൽ 3,91,256 സജീവ കോവിഡ് കേസുകളുണ്ടെന്ന് ബുള്ളറ്റിൻ പറയുന്നു. ദേശീയ രോഗമുക്തി നിരക്ക് 97.48 ശതമാനമായി തന്നെ നിലനിൽക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,114 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്തൊട്ടാകെ ഇതുവരെ 70.75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി സർക്കാർ അറിയിച്ചു.
Read Also: എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു






































