എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

By Staff Reporter, Malabar News
njarakkal-station
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിൽ പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 120 പോലീസ് ഉദ്യോഗസ്‌ഥർക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ, ഞാറക്കൽ സ്‌റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.

ഇതേ തുടർന്ന് പല സ്‌റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പോലീസുകാർ ഇല്ലാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതും എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേർക്കാണ് രോഗബാധ റിപ്പോർട് ചെയ്‌തത്.

Read Also: നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE