നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

By News Desk, Malabar News
Nipah Virus
Representational Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം വരാനുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

68 ആളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നിരീക്ഷണത്തില്‍ കഴിയുന്നത്. പത്ത് പേരെ ഇന്നലെ രാത്രിയോടെ പ്രവേശിപ്പിച്ചതാണ്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഐവിയുടെ പ്രത്യേക ടീം രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Also Read: ‘മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും തിരുത്താനും അവകാശമുണ്ട്’; കെടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE