ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‍തു. 1,67,457 പേർ രോഗമുക്‌തി നേടി.
ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 1,32,76,039 ആയി. 21,57,538 പേർ നിലവിൽ കോവിഡ് ചികിൽസയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,56,16,130 ആയി. അതേസമയം, ഇതുവരെ രാജ്യത്ത് 13,01,19,310 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്‌ഥാനം മഹാരാഷ്‌ട്രയാണ്. കഴിഞ്ഞ ദിവസം 62,097 കേസുകളാണ് ഇവിടെ റിപ്പോർട് ചെയ്‌തത്. മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ ഡൽഹി, കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്യുന്നത്.
Read also: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി






































