രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി

By Team Member, Malabar News
uae vaccination
Ajwa Travels

അബുദാബി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകളിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി അബുദാബി പബ്ളിക് ഹെൽത്ത് സെന്ററിന്റെ പഠനം. കൂടാതെ കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്‌ഥിതി തടയുന്നതില്‍ 93 ശതമാനവും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം തടയുന്നതില്‍ 95 ശതമാനവും വാക്‌സിനുകള്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

96.7 ലക്ഷം കോവിഡ് വാക്‌സിനുകളാണ് ഇതുവരെ യുഎഇയിൽ നൽകിയിട്ടുള്ളത്. സിനോഫാം, ഫൈസര്‍, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നീ വാക്‌സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. വാക്‌സിന്‍ എടുക്കുന്നത് വൈകിപ്പിക്കുന്നതും വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE