അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി

By Team Member, Malabar News
wayanad
Ajwa Travels

വയനാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മുത്തങ്ങയിൽ പോലീസ് കർശന പരിശോധന തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പരിശോധന തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്നലെ മുതലാണ് പരിശോധന തുടങ്ങിയത്.

ഇന്ന് രാവിലെയോടെ അതിർത്തിയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുളള കോവിഡ് പരിശോധനയും ആർടിപിസിആർ ടെസ്‌റ്റുമൊക്കെ സജ്‌ജമാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. നിലവിൽ പോലീസ് പ്രധാനമായും  പരിശോധിക്കുന്നത്, സംസ്‌ഥാനത്തിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌ത ശേഷമാണോ യാത്രക്കാർ എത്തുന്നത് എന്നതാണ്.

ഇന്നലെയോടെ മുത്തങ്ങയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിൽ കോവിഡ് പരിശോധനകളും ടെസ്‌റ്റുകളും നടത്തും. മുത്തങ്ങയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിൽ ഇന്നലെ ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഡോക്‌ടർ അർവിന്ദ് സുകുമാർ, സബ് കളക്‌ടർ വികൽപ് ഭരദ്വാജ്, അസിസ്‌റ്റന്റ് കളക്‌ടർ ബൽപ്രീത് സിങ്, ബത്തേരി ഡിവൈഎസ്‌പി വിവി ബെന്നി എന്നിവരെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി.

Read also : ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE