കാസർഗോഡ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. മെയ് 15 വരെ നിരോധനം തുടരും. മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ വിലക്ക് കാരണം കഴിഞ്ഞ ദിവസം കോട്ട കാണാൻ എത്തിയവർ നിരാശയോടെ തിരിച്ച് പോയി.
രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ട കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ അടച്ചിരുന്നു. പിന്നീട് മൂന്ന് മാസങ്ങൾക്ക് ശേഷം ജൂലൈയിൽ ഒരു ദിവസത്തേക്ക് വീണ്ടും തുറന്ന ശേഷം അന്നുതന്നെ അടച്ചു. വൈകിട്ട് 7 മണി മുതൽ ബേക്കൽ കോട്ടയുടെ ചരിത്രം വിശദമാക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൂടി ആരംഭിച്ചതോടെ കോട്ട വീണ്ടും സജീവമായി.
കോട്ടയിലും സമീപത്തെ ബീച്ച് പാർക്കുകളിലും വിഷുവിനു പിറ്റേന്ന് അഞ്ഞൂറിലേറെ ആളുകളാണ് സന്ദർശനത്തിന് എത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രവേശന അനുമതി. റമദാൻ വ്രതാചരണം തുടങ്ങിയതോടെ സന്ദർശകർ കുറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലെ പൊതു അവധി ദിവസങ്ങളിൽ ബീച്ച് പാർക്കുകളിൽ ഉൾപ്പടെ രണ്ടായിരത്തിലേറെ പേർ എത്തിയിരുന്നു.
Also Read: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു







































