കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്‌നാട് അടച്ചു

By Staff Reporter, Malabar News
kaliyikkavilai
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്. ബാരിക്കേഡുകള്‍ വെച്ചാണ് റോഡുകള്‍ അടച്ചത്. പാറശ്ശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും കോവിഡ് വ്യാപന സമയത്ത് തമിഴ്‌നാട് റോഡുകള്‍ അടച്ചിരുന്നു. അന്ന് മണ്ണിട്ടാണ് റോഡ് അടച്ചത്.

കേരളത്തില്‍ കഴിഞ്ഞ ദിവസം പതിനായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 15 ശതമാനത്തിനടുത്താണ് കേരളത്തിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Read Also: കോവിഡ് വ്യാപനം; രണ്ട് ദിവസം നീണ്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE