തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പോലീസുകാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലേക്ക് നടന്ന സമരങ്ങൾ നേരിടുന്നതിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിന് മുന്നിൽ നിന്നും ഷാഫി പറമ്പിലിനെയും ശബരിനാഥനെയും അറസ്‌റ്റ് ചെയ്‌തത് ഇദ്ദേഹമായിരുന്നു.
Also Read: കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്
ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സങ്കീർണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഗൺമാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം ഉണ്ടായത് എങ്ങനെയെന്നോ രോഗ ഉറവിടമോ ഇത് വരെ കണ്ടെത്താനായിട്ടില്ല.