കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്

By News Desk, Malabar News
Protest Against K.T Jaleel
Ajwa Travels

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ 3000 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡ ലംഘന പ്രകാരമാണ് കണ്ടോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തില്‍ 25 എഫ്‌ഐആറുകളിലാണ് ഇത്രയും അധികം പേര്‍ പ്രതികളായത്. ഇതുവരെ 500 പേരെ അറസ്റ്റ് ചെയ്തു.കണ്ടോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരും ഒപ്പമുണ്ട്. എല്ലാവര്‍ക്കും എതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പോലീസിനെ അക്രമിക്കല്‍, സംഘം ചേരല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അഞ്ച് പോലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയുള്ള വകുപ്പ് ആര്‍ക്കെതിരേയും ഇതുവരെ ചുമത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE