തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് ഏഴു ദിവസമാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് വേണം പൊതുമേഖല സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
14 ദിവസത്തെ ക്വാറന്റീനാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇളവുകള്‍ നല്‍കിയതോടെ ഇനി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന് തുടരേണ്ട ആവശ്യമില്ല. അതേസമയം ആരോഗ്യ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Read Also: 2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി







































