കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ കയറുകയും രണ്ട് തവണ ദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് ഹരജിയില്‍ പറയുന്നത്.
നവംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു മന്ത്രിയുടെ ഭാര്യ സുലേഖ സുരേന്ദ്രനും കുടുംബാംഗങ്ങളും വിലക്ക് മറികടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇതിന് പ്രകാരം മന്ത്രിയുടെ ഭാര്യക്കെതിരെ കേസ് എടുക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. ബിജെപി നേതാവ് നാഗേഷിന്റേതാണ് ഹരജി.
പോലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിക്കാരന് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പോലീസ് വിശദീകരിക്കേണ്ടിവരും. കേസ് പതിനാലാം തിയതി കോടതി പരിഗണിക്കും.
National News: കര്‍ഷകരോടൊപ്പം; പത്മവിഭൂഷണ്‍ പുരസ്കാരം തിരിച്ചു നല്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി







































