കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവ് ചൂണ്ടിക്കാട്ടിയ ഡോ. നജ്മ സലീമിന് നേരെ സൈബര്‍ ആക്രമണം തുടരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്ന് നജ്മ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ് കമീഷണര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.
കൂടാതെ കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നജ്മ അറിയിച്ചു. സൈബര്‍ ആക്രമണം തന്നെ ഒട്ടും തളര്‍ത്തുകയില്ലെന്നും താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും അനീതിക്കെതിരെ ശബ്‌ദിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനും ആണെന്ന് ഡോ. നജ്മ പറഞ്ഞു.
ഒക്‌ടോബര്‍ 18നാണ് നഴ്‌സിംഗ് ഓഫിസറുടെ ശബ്‌ദ സന്ദേശത്തിലൂടെ മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അശ്രദ്ധ മൂലം കോവിഡ് രോഗികള്‍ മരിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെ ജൂനിയര്‍ റെസിഡന്റായ നജ്മ ആശുപത്രിയിലെ അനാസ്‌ഥ വെളിപ്പെടുത്തി രംഗത്തു വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് നജ്മക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
Read also: സ്വാശ്രയ മെഡിക്കല്‍ ഫീസ്; സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും







































