ഷാങ്ഹായ്: ചൈനയിൽ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. ജിലിൻ പ്രവിശ്യയിലാണ് രോഗലക്ഷണങ്ങൾ ഇല്ലാതെ കൂടുതൽ ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നത്. ഇത്തരം കേസുകൾ ചൈന കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താറില്ല. പക്ഷേ ആരോഗ്യ പ്രവർത്തകർക്കിടയിൽ ഇത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
ജിലിൻ പ്രവിശ്യയിൽ 1,191 കേസുകളാണ് പുതുതായി റിപ്പോർട് ചെയ്‌തത്. കൂടാതെ ഹോങ്കോങ്ങിൽ 14,149 കേസുകളും 246 മരണവും ഇന്നലെ റിപ്പോർട് ചെയ്‌തു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ രോഗം കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാകുന്നുണ്ട്. ഇതായിരിക്കാം ആരോഗ്യ പ്രവർത്തകരിൽ ആശങ്ക വർധിക്കാൻ കാരണം.
അതേസമയം ദക്ഷിണ കൊറിയയിലും പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 3.34 ലക്ഷം ആളുകൾക്കാണ് ദക്ഷിണ കൊറിയയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ ജർമനിയിൽ 72,000, ജപ്പാനിൽ 46,000, ഓസ്ട്രേലിയയിൽ 40,000 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ പ്രതിദിന കേസുകൾ.
Read also: പത്താം ക്‌ളാസ് പരീക്ഷക്കുപോയ പെൺകുട്ടി വിവാഹിതയായി; 21കാരൻ അറസ്‌റ്റിൽ