പത്താം ക്‌ളാസ് പരീക്ഷക്കുപോയ പെൺകുട്ടി വിവാഹിതയായി; 21കാരൻ അറസ്‌റ്റിൽ

By News Bureau, Malabar News
arrest
Representational Image
Ajwa Travels

മുംബൈ: പത്താം ക്‌ളാസ്‌ പരീക്ഷ എഴുതാൻപോയ 15 വയസുകാരിയെ വിവാഹം കഴിച്ച 21 വയസുകാരൻ അറസ്‌റ്റിൽ. മുംബൈയിലാണ് സംഭവം.

പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടി രാത്രി എട്ടുമണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ കാലാചൗക്കി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും അറിയിച്ചു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്നും പോലീസ് അറിയിച്ചു.

Most Read: യുപിയില്‍ റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ യുവതിയെ ബലാൽസംഗം ചെയ്‌തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE