പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് റെയിൽവെ സ്‌റ്റേഷനിലെ പൊതുശൗചാലയത്തില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു. 20കാരിയാണ് ക്രൂര പീഡനത്തിനിരയായത്. മാർച്ച് 19നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും പോലീസ് അറിയിച്ചു. പ്രതി അണ്ണക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു,
റെയിൽവെ സ്‌റ്റേഷനിൽ യുവതിയും ഭർത്താവും ട്രെയിനിനായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് കോട്വാലി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആർഎൻ റായ് പറഞ്ഞു. യുവതിയെ തനിച്ചാക്കി ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയപ്പോഴാണ് പീഡനം നടന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയെ തനിച്ചാക്കി ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയ സമയത്ത് അണ്ണ എന്ന പ്രതി യുവതിയുടെ അടുത്തെത്തി ഒരു താക്കോൽ കൊടുക്കുകയും പുറത്ത് പാർക്കിംഗ് സ്‌റ്റാൻഡിന് സമീപം വൃത്തിയുള്ള ടോയ്‌ലറ്റുണ്ടെന്നും അതുപയോഗിക്കാമെന്നും അറിയിച്ചു. തുടർന്ന് ടോയ്‌ലെറ്റിലേക്ക് പോയ യുവതിയെ പ്രതി അവിടെവെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയതും പോലീസിനെ വിവരമറിയിച്ചതും.
അതേസമയം സംഭവത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്നും ഉടൻതന്നെ പിടികൂടുമെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി