കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം; നിയന്ത്രണ വിധേയമായി

By Team Member, Malabar News
Fire At Brahmapuram Waste Plant Today
Ajwa Travels

എറണാകുളം: കൊച്ചിയിലെ ബ്രഹ്‌മപുരത്തുള്ള മാലിന്യ പ്ളാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ തീപിടുത്തം. നിലവിൽ ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ജനുവരി 18ആം  തീയതിയാണ് ഈ വർഷം ആദ്യം തീപിടുത്തം ഉണ്ടായത്. കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് അന്ന് തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ളാസ്‌റ്റിക് മാലിന്യത്തിലേക്കും പടർന്നതോടെ തീ ആളിക്കത്തി. ഉടൻ തന്നെ നഗരസഭ അധികൃതർ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും, അഗ്‌നിശമന സേനയുടെ 6 യൂണിറ്റുകൾ 2 മണിക്കൂർ എടുത്ത് തീ അണക്കുകയും ചെയ്യുകയായിരുന്നു.

Read also: ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE