ഐഎഫ്എഫ്‌കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: നാലാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ഏവരും കാത്തിരിക്കുന്ന ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. മൽസര വിഭാഗത്തില്‍ എട്ടും ലോക സിനിമാ വിഭാഗത്തില്‍ 34 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മനഃശാസ്‌ത്ര പരമായ ദൃശ്യഭാഷയിലൂടെ ലോക ശ്രദ്ധ നേടിയ ഹൊറര്‍ ചിത്രം ‘ദി മീഡിയ’ത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്‌മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യ സഞ്ചാരവുമായെത്തുന്ന ചിത്രം രാത്രി 12 മണിക്ക് നിശാഗന്ധിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക.

ജാപ്പനീസ് സംവിധായകന്റെ ജീവിതം’ പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ഫ്രഞ്ച് നാടക ചിത്രമായ ‘പെറ്റൈറ്റ് മാമൻ’, മിഗ്വേൽ ഗൊമെസ് സംവിധാനം ചെയ്‌ത ‘ദി സുഗ ഡയറീസ്’, ബ്ളഡ് റെഡ് ഓക്‌സ്, കോ പൈലറ്റ് തുടങ്ങിയ ആറു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.

റിഥ്വിക് പരീക് ചിത്രം ‘ഡഗ് ഡഗ്’ ഉൾപ്പടെ 15 ഇന്ത്യൻ ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുക. അറ്റൽ കൃഷ്‌ണൻ ചിത്രം ‘വുമൺ വിത്ത് എ മൂവി ക്യാമറ’, വിഷ്‌ണു നാരായണൻ ചിത്രം ‘ബനേർഘട്ട’ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

അതേസമയം ഫ്രഞ്ച് ചിത്രം ‘ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്’, ദിനാ അമീറിന്റെ ‘യു റീസെമ്പിള്‍ മി’ എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മൽസര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ചിത്രം ‘മുറിന’, വിനോദ് രാജ് സംവിധാനം ചെയ്‌ത ‘കൂഴങ്കല്‍’, ‘കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്’, നതാലി അല്‍വാരസ് മെസെന്‍ സംവിധാനം ചെയ്‌ത ‘ക്ളാരാ സോളാ, ക്യാപ്റ്റന്‍ വോള്‍ക്കാനോ എസ്‌കേപ്പ്ഡ്,യൂന എന്നീ മൽസര ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.

34 ചിത്രങ്ങളായിരിക്കും ലോക സിനിമാ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുക. ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ളോ ലാറൈന്‍ സംവിധാനം ചെയ്‌ത അമേരിക്കന്‍ ചിത്രമായ ‘സ്‌പെന്‍സര്‍’, കാന്‍ മേളയില്‍ പുരസ്‌കാരം നേടിയ ജാപ്പനീസ് ചിത്രം ‘ഡ്രൈവ് മൈ കാര്‍’ എന്നിവയാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ.

Most Read: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE