തിരുവനന്തപുരം: ആൾതാമസം ഇല്ലാതെ അടഞ്ഞു കിടന്ന വീട്ടിലെ കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തി. വർക്കല പ്ളാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലെ കിണറിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
വീട്ടുടമസ്ഥർ വിദേശത്ത് സ്ഥിര താമസമായിരുന്നു. രാവിലെ കിണർ വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. അഞ്ചുതെങ്ങ് പോലീസും വര്‍ക്കല ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read: വാക്സിനേഷൻ; കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന








































