കൊല്ലത്ത് കിണറിനുള്ളില്‍ കുടുങ്ങിയ നാലാമത്തെ തൊഴിലാളിയും മരിച്ചു

By Staff Reporter, Malabar News
kollam_accident
Ajwa Travels

കൊല്ലം: കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങിയ 4 തൊഴിലാളികളും മരിച്ചു. നൂറടിയോളം താഴ്‌ചയുള്ള കിണറിലാണ് അപകടം നടന്നത്.

കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍ പെടുകയായിരുന്നു.

ഫയർഫോഴ്‌സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെത്തിച്ചപ്പോഴേക്കും മൂന്ന് പേരുടെ മരണം സംഭവിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കിണറിനുള്ളിലെ ഓക്‌സിജന്റെ അഭാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നൂറടിയോളം താഴ്‌ചയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു.

Read Also: ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നേരെയും ആക്രമണം; ആശങ്കയറിയിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE