ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നേരെയും ആക്രമണം; ആശങ്കയറിയിച്ച് കേന്ദ്രം

By News Desk, Malabar News
Attack on Indian community in South Africa
Ajwa Travels

ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആഭ്യന്തര കലാപം കനക്കുന്നതിനിടെ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കുമെതിരെ ആക്രമണം. സംഭവത്തിൽ ആശങ്ക അറിയിച്ച കേന്ദ്ര സർക്കാർ ദക്ഷിണാഫ്രിക്ക വിദേശകാര്യ മന്ത്രി ഡോ.നലേദി പാൻഡോറുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌ ജയശങ്കർ ആശയവിനിമയം നടത്തി.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡണ്ട് ജേക്കബ് സുമ ജയിലിൽ ആയതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ രാജ്യത്ത് കലാപമുണ്ടാക്കുകയായിരുന്നു. ക്രമാസമാദാനം ഉറപ്പാക്കാൻ തന്റെ സർക്കാർ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടെന്ന് നലേദി പാൻഡോർ ഉറപ്പ് നൽകിയതായി ജയശങ്കർ അറിയിച്ചു. സാധാരണഗതിയും സമാധാനവും പുനഃസ്‌ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി അറിയിച്ചതായി ജയശങ്കർ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് വലിയ തോതിൽ സഹായാഭ്യർഥന ഉയർന്നതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി സഞ്‌ജയ്‌ ഭട്ടാചാര്യ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്‌ചയും നടത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് രാജ്യത്ത് ജേക്കബ് സുമയുടെ അനുയായികൾ അക്രമം അഴിച്ചുവിട്ടത്. കോടതിയലക്ഷ്യ കുറ്റത്തിന് 79കാരനായ സുമക്ക് 15 മാസത്തെ തടവുശിക്ഷ വിധിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം. സുമയുടെ അനുയായികൾ റോഡുകളും ദേശീയപാതകളും തടയുകയും വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും ചെയ്‌തു. ഡർബൻ, പീറ്റർമാർട്ടിസ്‌ബെർഗ്, ജൊഹാനസ്‌ബർഗ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരുടെയും ഗണ്യമായ സാന്നിധ്യമുള്ള പ്രദേശങ്ങളാണിവ. ഇന്ത്യൻ സമൂഹത്തിന്റെ വ്യാപാര സ്‌ഥാപനങ്ങൾ കലാപകാരികൾ കൊള്ളയടിക്കുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു.

Also Read: ഫ്രാൻസിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE