ആഭ്യന്തര കലാപം രൂക്ഷം; ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 കടന്നു

By News Desk, Malabar News
Death Count In South Africa Unrest Climbs To 72 As Violence Spreads
Ajwa Travels

കേപ്‌ ടൗൺ: ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധകരും സുരക്ഷാ സേനയും ഏറ്റുമുട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കുറ്റത്തിന് മുന്‍ പ്രസിഡണ്ട് ജേക്കബ് സുമ അറസ്‌റ്റിലായതിന് പിന്നാലെയാണ് സംഘർഷങ്ങള്‍ക്ക് തുടക്കമായത്.

കടുത്ത ദാരിദ്രവും അരക്ഷിതാവസ്‌ഥയുമായാണ് രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം ഷോപ്പിങ് മാളുകള്‍ കൊള്ളയടിച്ചു. ചില്ലറ വില്‍പനശാലകളിലും ആളുകള്‍ കൊള്ള നടത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. തടയാനെത്തിയ പോലീസിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്‌തു.

Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE