ന്യൂഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ ഉണ്ടായ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു.
ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് യുഎന്‍ അറിയിച്ചു. പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പ്രസ്‌താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെയും ജനതയുടെയും വേദനയിൽ പങ്കുചേരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
ബിപിൻ റാവത്തിനെ അനുസ്‌മരിച്ച് യുഎസ് സംയുക്‌ത സൈനിക മേധാവിയും രംഗത്തെത്തി. ഇന്ത്യ-യുഎസ് സഹകരണം ശക്‌തമാക്കിയ വ്യക്‌തിയെന്നാണ് ജനറൽ മാർക്ക് മില്ലി അദ്ദേഹത്തെ സ്‌മരിച്ചത്. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനും വ്യക്‌തമാക്കി.
Read Also: പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും