അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് ഐശ്വര്യയുടെ കുടുംബം

By Desk Reporter, Malabar News
Death of mother and newborn baby; Aishwarya's family will not accept IMA's argument
Ajwa Travels

പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് മരണപ്പെട്ട ഐശ്വര്യയുടെ കുടുംബം. മതിയായ എല്ലാ ചികിൽസയും ഐശ്വര്യക്ക് നൽകിയിരുന്നു എന്നാണ് ഐഎംഎ പാലക്കാട് പ്രസിഡണ്ട് ഡോ. എൻഎം അരുൺ പറഞ്ഞത്.

അമിതമായ രക്‌തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്‌റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എൻഎം അരുൺ പറഞ്ഞു.

ഐഎംഎ ഇത്തരത്തിൽ നിലപാട് എടുത്തത് ഡോക്‌ടർമാരെ സംരക്ഷിക്കാനാണ് എന്ന് ഐശ്വര്യയുടെ കുടുംബം ആരോപിച്ചു. ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ പ്രതിഷേധം ശക്‌തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്‌തമാക്കി.

Most Read:  ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE