ന്യൂഡെൽഹി: രാജ്യത്ത് നിന്നും 6 ഭീകരരെ കൂടി പിടികൂടി ഡെൽഹി പോലീസ്. രാജ്യം ഉൽസവ സീസണിലേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്ത് നിന്നും ഭീകരരെ പിടികൂടുന്നത്. ഇവരിൽ നിന്നും പോലീസ് വൻ ആയുധശേഖരം പിടികൂടിയതായാണ് സൂചന.
പിടിയിലായ ഭീകരരിൽ പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ച രണ്ട് പേർ ഉൾപ്പെടുന്നതായും ഡെൽഹി പോലീസ് വ്യക്തമാക്കി. ഇവരെ ഡെൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
Read also: ഇതിഹാസ ബൗളർ ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു







































