ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ

By Staff Reporter, Malabar News
terrorist-delhi
Ajwa Travels

ന്യൂഡെൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡെല്‍ഹി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്. യുപിയിലും പരിസര സംസ്‌ഥാനങ്ങളിലും ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യുപിയിലെ പ്രയാഗ് രാജില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

ലക്‌നൗ സ്വദേശിയായ ഇയാളെ ഇന്ന് ഡെല്‍ഹി കോടതിയില്‍ ഹാജരാക്കും. ഒസാമയും ഷീശാനും പാകിസ്‌ഥാനില്‍ പരിശീലനം നേടിയതും ഐഎസ്‌ഐയുമായി ബന്ധപ്പെട്ടതും ഹമീദ് അര്‍ റഹ്‌മാന്‍ വഴിയാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ഡെല്‍ഹിയില്‍ നേരത്തെ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്‍ഫോടനത്തിന് സമാനമായ ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും ഇതിനായി വ്യത്യസ്‌ത സ്‌ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് വ്യക്‌തമാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍.

Read Also: അട്ടപ്പാടിയിലെ മരുന്ന് വിതരണം; നിയമലംഘനം സ്‌ഥിരീകരിച്ച് കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE