കുവൈറ്റ് സിറ്റി: കുടുംബ ആശ്രിത വിസയിൽ ഉള്ളവർക്ക് ഇനി മുതൽ വിസ പുതുക്കി നൽകുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കാൻ കുവൈറ്റ് ആലോചിക്കുന്നു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെ രണ്ട് വർഷമോ അതിൽ കൂടുതലോ ആണ് വിസാ കാലാവധി നൽകിയിരുന്നത്. ഇത് നിർത്തലാക്കാനും ഇനിമുതൽ ഒരു വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നത്. ഈ നിയമഭേദഗതി സ്വദേശിയുടെ വിദേശികളായ ഭാര്യമാർക്കും അവരുടെ മക്കൾക്കും വിദേശികളുടെ ഭാര്യക്കും കുട്ടികൾക്കും ബാധകമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിസാ കാലാവധി ഒന്നിൽ കൂടുതൽ വർഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. എന്നാൽ കോവിഡ് പശ്‌ചാത്തലത്തിൽ ആറു മാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കിലും താമസരേഖ റദ്ദാക്കില്ല.
Also Read: ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി




































