ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി

By Staff Reporter, Malabar News
ministry of labor_malabar news
Representational Image
Ajwa Travels

റിയാദ്: ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ പദ്ധതിയുള്ളതായി സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്‌ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. പത്ത് വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്.

കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കവെ, തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. ദീര്‍ഘകാല തൊഴില്‍ കരാറിനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണെന്നും പത്ത് വര്‍ഷം വരെ നീളുന്നതായിരിക്കും ഈ കരാറെന്നും അദ്ദേഹം വ്യക്‌തമാക്കി.

തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പത്ത് വര്‍ഷ കരാര്‍ നടപ്പിലാക്കുകയെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അതേസമയം തൊഴിലാളി കരാര്‍ പാലിക്കാതിരുന്നാല്‍ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാന്‍ അനുവാദമുണ്ടാകുവെന്നും അദ്ദേഹം അറിയിച്ചു.

തൊഴിലാളികള്‍ സ്‌ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് നിയമം ആവിഷ്‌കരിക്കുന്നത്. തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ ഉടമയുമായി മല്‍സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് നിലവിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കൂടാതെ തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്‌ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് തൊഴില്‍ കരാറുമായി ബന്ധപ്പെട്ട് മാറ്റം കൊണ്ടു വരാന്‍ ഒരുങ്ങുന്നത്.

Read Also: കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE