എൽപിജി ഇ-കെവൈസി ഈമാസം 16നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ പണി കിട്ടും!

സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്‌ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാത്ത ഉപഭോക്‌താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം.

By Senior Reporter, Malabar News
LPG
Rep. Image

ന്യൂഡെൽഹി: സബ്‌സിഡി നഷ്‌ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓഗസ്‌റ്റ് 16നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്‌താക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്‌ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാത്ത ഉപഭോക്‌താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം. ‘IndianOil ONE‘ ആപ്പ് ഉപയോഗിച്ചോ, ഡെലിവറി ജീവനക്കാർ മുഖേനെയോ ഡിസ്‌ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇ-കെവൈസി ചെയ്യണമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

ഓൺലൈൻ ആയി എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാം

  1. നിങ്ങളുടെ എൽപിജി ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  2. എൽപിജി അക്കൗണ്ടുമായി ബന്ധപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  3. നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി ഫോൺ നമ്പർ വെരിഫൈ ചെയ്യുക.
  4. നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ ആക്‌സസ് ചെയ്യുക (ഇൻഡൺ ഗ്യാസ് ഉപഭോക്‌താക്കൾ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എൽപിജി ഐഡി നൽകണം. അതേസമയം, ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL), അപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ ലഭ്യമാണ്).
  5. ഇ-കെവൈസി ഓപ്ഷൻ തുറക്കുക.
  6. നിബന്ധനകളും വ്യവസ്‌ഥകളും വായിച്ച് ആധാർ അടിസ്‌ഥാനമാക്കിയുള്ള ഫെയ്‌സ് ഓതന്റിക്കേഷൻ അനുമതി നൽകുക. ഫെയ്‌സ് സ്‌കാൻ (Face Scan / Capture Face) ക്ളിക്ക് ചെയ്‌ത്‌ ‘AadhaarFaceRD‘ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്‌കാൻ ചെയ്യുക.
  7. സ്‌ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE