തിരുവനന്തപുരം: ദേശാഭിമാനി ലേഖകൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവെയാണ് മരണം.
മറ്റുചില അസുഖങ്ങളെ തുടർന്ന്, കഴിഞ്ഞ മൂന്നാം തിയതി ചികിൽസക്കായി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. മൾട്ടി സ്‌പെഷാലിറ്റിയിൽ വെന്റിലെറ്റർ സഹായത്തോടെ ചികിൽസയിൽ തുടരുന്നതിനിടെയാണ് അന്ത്യം.
ആറ്റിങ്ങൽ ബീവറേജിലെ ജീവനക്കാരിയായ സുനിതയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Read Also: വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ വിമാനം ഇന്ത്യയിൽ പറന്നെത്തി