വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ വിമാനം ഇന്ത്യയിൽ പറന്നെത്തി

By Staff Reporter, Malabar News
European union_india
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിലേക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിക്കല്‍ സഹായം എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ പറന്നിറങ്ങി.

ജര്‍മനിയില്‍ നിന്നുള്ള 223 വെന്റിലേറ്ററുകളും 25,000 റെംഡെസിവിര്‍ മരുന്നു കുപ്പികളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നെതര്‍ലാന്‍ഡില്‍ നിന്നുള്ള 30,000 റെംഡെസിവിര്‍ കുപ്പികളും പോര്‍ച്ചുഗലില്‍ നിന്ന് 5,500 റെംഡെസിവിര്‍ കുപ്പികളും അടങ്ങിയ വിമാനമാണ് എത്തിയത്.

സഹകരണവും സഹായവും ഇനിയും തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മന്ത്രാലയ വക്‌താവ്‌ അരിന്‍ഡം ബഗ്ചി അറിയിച്ചു.

നേരത്തെ ഖസാക്കിസ്‌ഥാനില്‍ നിന്നുള്ള 5.6 ദശലക്ഷം മാസ്‌കുകളും ഇന്ത്യയില്‍ എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയിലേക്ക് അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി ലോക രാജ്യങ്ങളുടെ സഹായം തുടരുകയാണ്.

Read Also: കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE