കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ

By Staff Reporter, Malabar News
kamal hassan
കമൽ ഹാസൻ
Ajwa Travels

ചെന്നൈ: തിരഞ്ഞെടുപ്പിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം രണ്ട് പേര്‍ രാജിവച്ചു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്‌ഥിതി പ്രവര്‍ത്തക പത്‌മപ്രിയ എന്നിവരാണ് രാജിവച്ചത്. ഇരുവരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാജി പ്രഖ്യാപിച്ചത്.

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ വളഞ്ചേരിയില്‍ നിന്നുള്ള സ്‌ഥാനാർഥി ആയിരുന്നു സന്തോഷ് ബാബു. രാജി വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് സന്തോഷ് ബാബു പ്രതികരിച്ചത്. മധുരവോയല്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി ആയിരുന്നു രാജിവച്ച മറ്റൊരു പ്രവർത്തകയായ പത്‌മപ്രിയ. പാര്‍ട്ടിക്ക് എല്ലാ ഭാവുകങ്ങളും അറിയിച്ചു കൊണ്ടാണ് പത്‌മപ്രിയയുടെ രാജി.

നേരത്തെ വൈസ് പ്രസിഡണ്ടായിരുന്ന ആര്‍ മഹേന്ദ്രന്‍ പാര്‍ട്ടി വിട്ടിരുന്നു. 2021ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണം നേതൃത്വത്തിന്റെ ബാലിശമായ തീരുമാനങ്ങളാണെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ആര്‍ മഹേന്ദ്രന്‍ രാജിവച്ചത്. കമൽ പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യ വിരുദ്ധമായിട്ടാണെന്നും മഹേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

Read Also: ഇന്ത്യയിലേക്ക് സഹായവുമായി യൂറോപ്യൻ യൂണിയനും; വെന്റിലേറ്ററും റെംഡെസിവറുകളും ഇന്നെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE