കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ‘സ്വാഭാവിക മരണ’മാണ് പശ്‌ചിമ ബംഗാളില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി. സംസ്‌ഥാനത്ത് രാഷ്‍ട്രപതി ഭരണം വേണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു
‘പശ്‌ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്‍ട്രപതി ഭരണം) ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മമതയും അവരുടെ പാര്‍ട്ടിയും രാഷ്‍ട്രപതി ഭരണത്തെ സ്വാഗതം ചെയ്യുന്നു. 2021 ആവുമ്പോള്‍ തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ബംഗാളിലെ ജനങ്ങള്‍ അടുത്ത തവണ ബിജെപി വരണമെന്ന് വളരെയേറെ ആഗ്രഹിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
നേരത്തേ ഗവര്‍ണര്‍ ജഗദീപ് ദങ്കര്‍ മമത സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍ പറഞ്ഞിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ടിഎംസി നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.
Read also: ഒരു മാസത്തോളം നീണ്ട ആവശ്യത്തിന് ശേഷം സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു