ന്യൂഡെല്‍ഹി: വിമര്‍ശനങ്ങളെ തുടര്‍ന്ന് വീണ്ടും പരസ്യം പിന്‍വലിച്ച് പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്. ‘പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണ’മെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് തനിഷ്‌ക് പിന്‍വലിച്ചത്. പരസ്യം ഇറങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ‘ബോയ്‌കോട്ട് തനിഷ്‌ക്’ ഹാഷ്‌ടാഗ് വീണ്ടും സജീവമായിരിക്കുകയാണ്.
പരസ്യത്തില്‍ അഭിനയിച്ച നീന ഗുപ്‌ത, സയാന ഗുപ്‌ത, അലയ എഫ്, നിംറത് കൗര്‍ എന്നിവര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് ഉയരുന്നത്.
നേരത്തെ വിമര്‍ശനങ്ങളെ തുടര്‍ന്ന് മറ്റൊരു പരസ്യം കൂടി തനിഷ്‌ക് പിന്‍വലിച്ചിരുന്നു. ഭിന്നമത വിവാഹം പ്രമേയമാക്കി ചിത്രീകരിച്ച പരസ്യം ലവ് ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം പിന്‍വലിച്ചത്. കൂടാതെ പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് പിന്നീട് മാപ്പ് പറയുകയും ചെയ്‌തിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി ‘ദീപാവലി’ പരസ്യത്തെ വിമര്‍ശിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തി. തങ്ങളുടെ ഉല്‍സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്ന് ഹിന്ദുക്കളെ മറ്റുള്ളവര്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ട്വീറ്റില്‍ ചോദിച്ചു. ‘കമ്പനികള്‍ ഉല്‍പന്നം വിറ്റഴിക്കുന്നതില്‍ ശ്രദ്ധിക്കുക. പടക്കം പൊട്ടിക്കരുതെന്ന് ഞങ്ങളെ പഠിപ്പിക്കാതിരിക്കുക. ഞങ്ങള്‍ വിളക്ക് കത്തിക്കും, മധുരം വിളമ്പും, ഗ്രീന്‍ പടക്കങ്ങള്‍ പൊട്ടിക്കും,’ സിടി രവി ട്വീറ്റ് ചെയ്‌തു.
Why should anyone advice Hindus how to celebrate Our Festivals?
Companies must focus on selling their products, not lecture us to refrain from bursting Crackers.
We will light lamps, distribute sweets and burst green crackers. Please join us. You will understand Ekatvam. https://t.co/EfmNNDXWFD
— C T Ravi ?? ಸಿ ಟಿ ರವಿ (@CTRavi_BJP) November 8, 2020
കൂടാതെ നിരവധി പേരാണ് പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. മറ്റൊരു ബിജെപി നേതാവ് ഗൗരവ് ഗോയല്‍, സിനിമാ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി തുടങ്ങിയവരും പരസ്യത്തിനെതിരെ രംഗത്തെത്തി. തങ്ങളെ പഠിപ്പിക്കാന്‍ തനിഷ്‌ക് ആരാണെന്ന ചോദ്യമാണ് മിക്കവരും ഉയര്‍ത്തിയത്. സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം വിവാദമായതോടെയാണ് തനിഷ്‌ക് പരസ്യം പിന്‍വലിച്ചത്.
Read Also: എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടം; വിജ്‌ഞാപനം ഉടന്‍