എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടം; വിജ്‌ഞാപനം ഉടന്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: നാല്‍പതുകഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടംവരുന്നു. ഓരോ വര്‍ഷവും ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം. എല്ലാ മേഖലയിലേയും തൊഴില്‍ സ്‌ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. നിയമത്തിന്റെ കരടുചട്ടം ഉടനെ വിജ്‌ഞാപനം ചെയ്യും.

പാര്‍ലമെന്റ് കഴിഞ്ഞ സമ്മേളനത്തില്‍ തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പാസാക്കിയ നിയമത്തിന്റെ (ഒഎസ്എച്ച് കോഡ്) കരടുചട്ടത്തിലാണ് ഈ വ്യവസ്‌ഥ കൊണ്ടുവരുന്നത്. നിലവില്‍ പല സ്വകാര്യ സ്‌ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വൈദ്യപരിശോധന നടത്തുന്നില്ല.

Read Also: സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ്

നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്‌ഞാപനം ചെയ്യുമെന്നാണ് അറിയുന്നത്. കൂടാതെ നിയമം എല്ലാ മേഖലയിലേയും തൊഴില്‍ സ്‌ഥാപനങ്ങള്‍ക്ക് ബാധകമാണ്. പൊതുജനങ്ങള്‍ക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായം അറിയിക്കാന്‍ ഒരുമാസത്തെ സമയം അനുവദിക്കും. അതേസമയം ഏപ്രില്‍ ഒന്നിന് നാലു പുതിയ തൊഴില്‍ കോഡുകള്‍ പ്രാബല്യത്തിലാക്കാനും ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE