വാഷിങ്ടൻ: റഷ്യൻ-യുക്രൈൻ സംഘർഷം മാരകവും പരിഹാസ്യവുമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യക്കെതിരെ കർശന നടപടി എടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് ആഹ്വാനം ചെയ്‌തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെ ചൈനയ്‌ക്ക് മേൽ 50 മുതൽ 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തണമെന്നും ട്രംപ് നിർദ്ദേശിച്ചു.
”കഴിഞ്ഞ ഒരാഴ്‌ചയിൽ മാത്രം 7118 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും ആയിരക്കണക്കിന് പൗരൻമാരുടെ ജീവൻ രക്ഷിക്കാനുമാണ് ഞാൻ ഇവിടെയുള്ളത്. ഞാൻ പറയുന്നത് പോലെ നാറ്റോ ചെയ്‌താൽ, യുദ്ധം പെട്ടെന്ന് അവസാനിക്കും. ഇല്ലെങ്കിൽ, നിങ്ങൾ എന്റെ സമയവും യുഎസിന്റെ സമയവും ഊർജവും പണവും വെറുതെ പാഴാക്കുകയാണ്”- ട്രംപ് പറഞ്ഞു.
യൂറോപ്യൻ പങ്കാളികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും നടപടികളിൽ പങ്കുചേരുകയും ചെയ്‌താൽ മാത്രം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ തയ്യാറാണ്. നിങ്ങൾക്ക് അറിയാവുന്നതുപോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തിൽ താഴെയാണ്.
ചിലർ റഷ്യൻ എണ്ണ വാങ്ങുന്നത് ഞെട്ടിച്ചു. റഷ്യയുടെ മേൽ ചൈനയ്‌ക്ക് ശക്‌തമായ പിടിയും നിയന്ത്രണവും ഉണ്ട്. ഇത് മുൻനിർത്തിയാണ് ചൈനയ്‌ക്ക് മേൽ ശിക്ഷാർഹമായ തീരുവകൾ ഏർപ്പെടുത്തേണ്ടത്. സമാധാനം പുനഃസ്‌ഥാപിക്കുന്നത് വരെ അധികം തീരുവ നിലനിൽക്കണമെന്നും ട്രംപ് പറഞ്ഞു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!