വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് വിജയം അവകാശപ്പെട്ട് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍, വോട്ടെണ്ണലില്‍ തട്ടിപ്പ് നടക്കുന്നുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്‌തമാക്കുന്നു.
തെരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് ജയിച്ചതെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും നമ്മള്‍ ജയിച്ചു. എല്ലായിടത്തും നമ്മളാണ് ജയിച്ചത്. പക്ഷേ ഫലത്തില്‍ ക്രമക്കേട് നടക്കുന്നു. വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണം. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്‌തവരെ അയോഗ്യരാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആഘോഷത്തിന് തയാറെടുക്കാനും ട്രംപ് അണികളെ ആഹ്വാനം ചെയ്‌തു.
National News: അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം
ഇതിനിടെ വിജയത്തിന്റെ പാതയിലാണെന്ന് അനുയായികളോട് ജോ ബൈഡന്‍ പറഞ്ഞു. ഓരോ വോട്ടും എണ്ണിത്തീരുന്നതു വരെ തിരഞ്ഞെടുപ്പ് തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ജോ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്. 238 ഇലക്‌ട്രൽ വോട്ടുകളുമായി ജോ ബൈഡനാണ് മുന്നില്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ എണ്ണിയ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും വിജയിച്ച് ട്രംപ് 213 ഇലക്‌ട്രൽ വോട്ടെന്ന നേട്ടത്തിലേക്കെത്തി കഴിഞ്ഞു.







































