അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം

By Desk Reporter, Malabar News
Smriti-Irani,-Amit-Sha_2020-Nov-04
Ajwa Travels

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ​ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. അടിയന്തരാവസ്‌ഥയെ ഓമ്മിപ്പിക്കുന്ന നടപടിയാണെന്ന് വാർത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കറും ഫാസിസമെന്ന് സ്‌മൃതി ഇറാനിയും ധർമ്മേന്ദ്ര പ്രധാനും അഭിപ്രായപ്പെട്ടു.

“ഇന്ന് അർണബിന്റെ കൂടെ നിൽക്കാത്തവർ യഥാർഥത്തിൽ ഫാസിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്‌ടമല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കാത്തവർ ആയിരിക്കാം. പക്ഷെ നിങ്ങൾ നിശബ്‌ദത പാലിക്കുന്നുണ്ടെങ്കിൽ അതിനർഥം അടിച്ചമർത്തലിനെ പിന്തുണക്കുന്നുവെന്നാണ്”- സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്‌തു.

201853കാരനായ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ അർണബിനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് വിവരം. ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അർണബ് സഹകരിച്ചില്ല. തുടർന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.

Also Read:  കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE